ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉടനടി നടപടി വേണമെന്ന് വി ഡി സതീശന്. ഇത്രയും നാള് റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് ആര്‍ക്ക് വേണ്ടി, ആരെ രക്ഷിക്കാനാണെന്നും വി ഡി സതീശന് ചോദിച്ചു. ഇത്ര ഗുരുതരമായ കാര്യങ്ങളടങ്ങിയ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ട് സര്‍ക്കാര്‍ എന്തുകൊണ്ട് ഇത്രയും നാള് ഹോള്‍ഡ് സ്റ്റോര്‍ ചെയ്ത് വെച്ചു. ഇത് വെറും കെട്ടുഥകളല്ല, മൊഴികളാണ്. ഈ പറഞ്ഞിരിക്കുന്ന റിപ്പോര്‍ട്ടില്‍ പോക്സോ കേസുകള്‍ അടക്കം എടുക്കാനുള്ള വകുപ്പുകളുണ്ട്. ഇത് കേരളത്തിന് തന്നെ അപമാനകരമായ ഒരു കാര്യമാണ്.
ഇത്രമാത്രം വലിയൊരു സ്ത്രീ വിരുദ്ധത നടന്നിട്ട് സര്‍ക്കാര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ഇത്ര വലിയൊരു ഭീകരമായ റിപ്പോര്‍ട്ട് കിട്ടിയിട്ട് ഈ നാലരവര്‍ഷക്കാലം സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന് പറഞ്ഞു.
അടിയന്തരമായിതന്നെ റിപ്പോര്‍ട്ടില്‍ പറയുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും അന്വേഷണം നടക്കണം. എത്ര വലിയ കൊമ്പന്മാരായാലും അന്വേഷിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അതൊരു സര്‍ക്കാരിന്റെ ചുമതലയാണ്. റിപ്പോര്‍ട്ട് ഇത്ര നാളും പൂഴ്ത്തിവെച്ചത് ആര്‍ക്കുവേണ്ടി ആണെങ്കിലും സര്‍ക്കാര്‍ ചെയ്തത് ഗുരതരമായ കുറ്റമാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.