മുംബൈ:കുറച്ചു കാലമായി ചെയ്യുന്ന പടങ്ങളൊന്നും വിജയിക്കാതെ ചിത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്ന അക്ഷയ് കുമാര്‍ കരിയറില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. വ്യത്യസ്ഥമായ കഥാപാത്രവുമായാണ് താരത്തിന്റെ തിരിച്ചുവരവ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല പ്രമേയമാക്കി കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്കുമുന്നിലെത്തുക.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര് ചേറ്റൂര്‍ ശങ്കരന് നായരുടെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ശങ്കരന് നായരായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.
1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി ശങ്കരന് നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. പുറത്തിറങ്ങിയ ട്രെയ്ലറും പോസ്റ്ററുകളും അണിയറക്കാരുടെ അഭിപ്രായവും പറയുന്നത് അക്ഷയ് കുമാറിന്റെ ഒരു ഗംഭീര തിരിച്ചുവരവിന് കൂടി ചിത്രം വഴിയൊരുക്കും എന്നാണ്.മാധവനും അനന്യ പാണ്ഡെയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 18ന് തിയേറ്ററുകളില്‍ എത്തും