തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രോപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് . ശശി തരൂരിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്കിലൂടെയായിരുന്നു കൂറിലോസ് വിമർശനം നടത്തിയത് .ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?. മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു എന്നും ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചു. എന്നിട്ടും അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക് പുശ്ചമുണ്ടാകും. അത് ആരായാലും ഏത് പ്രസ്ഥാനമായാലും അങ്ങനെയായിരിക്കുമെന്നും മാർ കൂറിലോസ് ഫേസ്ബുക് കുറിപ്പിൽ കൂട്ടിച്ചേർത്തു.