തിരുവനന്തപുരം: കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ചയിലേക്ക് കടന്നു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. സമരം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണിത്.
ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19ന് അവസാനിക്കും.സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 967 പേർ ഉൾപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ 30 ശതമാനത്തിൽ താഴെ മാത്രം ഉദ്യോഗാർഥികൾക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. അതായത് 967 പേരിൽ നിയമല ശുപാർശ ലഭിച്ചത് 259 പേർക്ക് മാത്രം.ഇതില്‍ 60ഉും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.