കരിപ്പൂർ: വിമാനത്താവളത്തിൽ യാത്രക്കാരെ പറ്റിച്ച് കരാർ കമ്പനി തട്ടിയത് ലക്ഷങ്ങൾ. വാഹനങ്ങൾക്ക് നൽകുന്ന എൻട്രി പാസിലെ സമയം തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കൈയോടെ പിടികൂടി ടി വി ഇബ്രാഹിം എംഎൽ എ. പരിശോധനക്ക് എത്തിയ എം എൽ എക്കും തെറ്റായ സമയം രേഖപ്പെടുത്തിയ പാസ് നൽകി.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് എം എൽ എ വ്യക്തമാക്കി. സമയത്തിൽ 3 മിനിട്ടോളം കൂട്ടി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കണ്ടുപിടിച്ചഎ എം എൽ യോട് ജീവനക്കാർ മാപ്പ് പറഞ്ഞു.