കോഴിക്കോട്: ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് ഷാജഹാൻ കഞ്ചാവുമായി പിടിയിൽ. 50 ഗ്രാം കഞ്ചാവുമായാണ് ഷാജഹാനെ പിടികൂടിയത്. ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഷാജഹാന് എതിരെ എക്സൈസ് കേസെടുത്തു.
യാസിറിന് കഞ്ചാവ് എത്തിച്ചു നൽകിയത് ഷാജഹാൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനെ ഇതിന് മുൻപും കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. മാർച്ച് 18-നാണ് ഭർത്താവുമായി പിണങ്ങി മാതാപിതാക്കളടോപ്പം താമസിക്കുന്ന ഷിബിലയെ യാസിർ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു.