മലയാള സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമാവുമായി മൂന്ന് വര്‍ഷം മുൻപ് കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയായ ചന്തുവിന്റെ തീവ്രആഗ്രഹം ഒടുവിൽ സഫലമായിരിക്കുകയാണ്. സത്യൻ അന്തികാടിന്റെയും മോഹൻലാലിന്റേയും കൂടെയാണ് ചന്തു മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഹൃദയപൂര്‍വ്വം’ എന്ന സിനിമയിലാണ് ചന്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് ചുള്ളിക്കല്‍ നസ്രത്തിലുള്ള ഒരു ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ചന്തു എന്ന ചന്തു നായിക്.ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോടെയാണ് ചന്തുവിന് അഭിനയമോഹം വന്നത്.
സല്മാന് ഖാനൊപ്പം 2 സിനിമകളില്‍ ചന്തു അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹം വരികയും കേരളത്തിലേക്ക് എത്തുകയുമായിരുന്നു. ഇതിനിടയിൽ ഒരു ഷോർട് ഫിലിമിലും ചന്തു അഭിനയിച്ചു. ചെറിയ റോളിലാണെങ്കിലും മോഹന്‍ലാലിനെ കാണാനായതും സെല്‍ഫി എടുക്കാനായതും ഒക്കെ വലിയ ഭാഗ്യമാണ് എന്നാണ് ഇയാൾ പറയുന്നത്. മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെചിത്രവും കൂടാതെ മലയാളികൾ ഏറെ കാത്തിരുന്ന ഒരു കോമ്പൊയുമാണ് ഹൃദയപൂര്‍വം.