സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്.ഓപ്പറേഷന് ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.കാപ്പ ചുമത്തിയവര്‍,പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷന് ആഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരെയും പോലീസ് പിടികൂടും.

ഗുണ്ടകള്‍ക്ക് സഹായം ചെയ്യുന്നവര്‍,സാമ്പത്തികമായി സഹായിക്കുന്നവര്‍ എന്നിവരെയും കണ്ടെത്തും.കഴിഞ്ഞ ഓപ്പറേഷന് ആഗില്‍ 300ലധികം ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്.ഇത്തവണ വിശാലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.പുലര്‍ച്ചെ നാലുമുതലാണ് പോലീസ് പരിശോധന ആരംഭിച്ചത്.
ന്യൂസ് ക്ലിക്ക് കേസ്:പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
സിറ്റി പോലീസ് കമ്മീഷണറുടെയും റൂറല്‍ എസ്പിയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട കുറ്റവാളികളുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നത്.സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം കരമനയില്‍ യുവാവിനെ സംഘം ചേര്‍ന്ന് കല്ല് കൊണ്ടും കമ്പിവടി കൊണ്ടും അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു.പ്രതികളെ 3 ദിവസങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്.കഴിഞ്ഞ ദിവസം തൃശൂരില്‍ ഗുണ്ടാ നേതാവ് പാര്‍ട്ടിയടക്കം നടത്തിയത് പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഓപ്പറേഷന് ആഗ് എന്ന പേരില്‍ പോലീസ് പ്രത്യേക പരിശോധന നടത്തുന്നത്.