ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ മൊഴി മാറ്റി സാക്ഷികള്‍. തകഴി സ്വദേശികളായ രണ്ട് സാക്ഷികളാണ് മൊഴി മാറ്റിയത്. എംഎല്‍എയുടെ മകന് കനിവ് കഞ്ചാവ് ഉപയോഗിക്കുന്നത് തങ്ങള്‍ കണ്ടില്ലെന്നാണ് പുതിയ മൊഴി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്‍പാകെയാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേ സമയം പ്രതിഭ എംഎല്‍എയുടെ മകന് കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്. നടപടിയുണ്ടാകും. ഡിസംബര്‍ 28-നാണ് തകഴിയില്‍ നിന്ന് എംഎല്‍എയുടെ മകന് കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.