ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഏപ്രിൽ 8 മുതൽ പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ (പിഎംയുവൈ) കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.
“പിഎംയുവൈ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയരും. മറ്റ് ഉപഭോക്താക്കൾക്ക് ഇത് 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും,” മന്ത്രി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർദ്ധന ഉപഭോക്താക്കളെ ഭാരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും പകരം, സബ്സിഡിയുള്ള ഗ്യാസ് വില കാരണം എണ്ണ വിപണന കമ്പനികൾക്കുണ്ടായ 43,000 കോടി രൂപയുടെ നഷ്ടം നികത്താൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും പുരി വ്യക്തമാക്കി.