ടെല്‍അവീവ്: 735 പലസ്തീന് തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍. ഗാസ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. ഇസ്രയേല്‍ നിയമകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. 16 നും 18 നും ഇടയില്‍ പ്രായമുള്ള 25 പ്രായപൂര്‍ത്തിയാകാത്ത തടവുകാരൊഴികെ മോചിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ തടവുകാരുടെയും പേരുകള്‍ മന്ത്രാലയം പുറത്തുവിട്ടു.
ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ 70 സ്ത്രീകളും 25 പുരുഷന്മാരും ഉള്‍പ്പെടെ 95 തടവുകാരെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് നേരത്തെയുള്ള പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ കാബിനറ്റ് അംഗീകാരം നല്‍കിയത്.