ചെന്നൈ: മെട്രോ പദ്ധതിക്ക് ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവം അനുഗ്രഹിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിനാണ് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മെട്രോ സ്റ്റേഷന് സ്ഥാപിക്കുന്നതിനായി രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിക്കാണ് ഹൈക്കോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ഇത്തരമൊരു പദ്ധതിക്കായി ക്ഷേത്രഭൂമി ഏറ്റെടുത്താല്‍ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാകാന്‍ മതസ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്നും ഹൈക്കോടതി വിധിച്ചു.