കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന് ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍ സര്‍ഗാത്മകത,പുതുമ,സുസ്ഥിരത എന്നിവ വളത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിതരണക്കാര്‍ക്ക് എഫ്എംസിജി ബിസിനസില്‍ ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആശയങ്ങള്‍ പങ്കിടുന്നതിനും,നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനുമുള്ള വേദി കൂടിയായിരുന്നു ഇത്.
എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വി
പാക്കേജിങ് സാമഗ്രികള്‍,പെര്‍ഫ്യൂമുകള്‍,അസംസ്കൃത വസ്തുക്കള്‍ എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ജിസിപിഎല്ലിന്റെ പ്രധാന വിതരണക്കാരും പങ്കാളികളും ഇന്നൊവേഷന് ഡേയില്‍ പങ്കെടുത്തു.സുസ്ഥിര സമ്പ്രദായങ്ങള്‍,സാങ്കേതിക സംയോജനം,പ്രോസസ് ഇന്‍ഫര്‍മേഷന്‍,നൂതന പാക്കേജിങ്,ഉല്‍പ്പന്ന നവീകരണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി നടന്നു.ഇന്നൊവേഷന് തങ്ങളുടെ ധാര്‍മികതയുടെ കാതലാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ ഇന്ത്യ&സാര്‍ക്ക് പ്രൊഡക്ട് സപ്ലൈ ഓര്ഗനൈസേഷന് മേധാവി സൗരഭ് ജാവര്‍ പറഞ്ഞു.