തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും ഉയർന്ന നിരക്കിൽ തന്നെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 60,440 രൂപയാണ്. എന്നാൽ ജിഎസ്ടി, പണിക്കൂലി എന്നിവ ചേർത്ത്, ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 65,000 രൂപക്കുമുകളിൽ ചെലവാക്കേണ്ടി വരും.
അതെസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 7,555 രൂപയാണ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന്റെ വില 6,230 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി 99 രൂപയ്ക്ക് ലഭ്യമാണ്.