സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. ഇന്നലെ പവന് കുറഞ്ഞ 80 രൂപ ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു. രാജ്യാന്തര തലത്തിലെ ചലനങ്ങൾ സ്വർണവിലയിൽ മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട്.