സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7810 രൂപയാണ്, പവന് 62480 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6455 രൂപയായി ഉയര്‍ന്നു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 104 എന്ന നിരക്കില്‍ തുടരുകയാണ്.
വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2821 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഒരു പവന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 68000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേർന്ന് ഈ തുകയിലെത്തും.