സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 7940 രൂപയും പവന് 63520 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിവില ഒരു ഗ്രാമിന് 105 രൂപയാണ്. 1,05,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും വില കുറഞ്ഞ വിപണിയിലാണ് ഇന്ന് നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, അന്താരാഷ്ട്ര വ്യതിചലനങ്ങൾ എന്നിവ സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.