സ്വർണവില ദിനം പ്രതി റെക്കോർഡുകൾ കുറിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ്. ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7930 രൂപയും പവന് 63440 രൂപയുമായി ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ മൂന്നു ദിവസംകൊണ്ട് സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 8 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6550 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയ്ക്ക് വിപണിയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
ഇപ്പോള്‍ തന്നെ ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും 68000-ത്തിനുമുകളില്‍ രൂപ നല്‍കേണ്ടിവരും. യുഎസ്-ചൈന വ്യാപാരയുദ്ധമാണ് സ്വര്‍ണവിപണിയെ ഇപ്പോള്‍ ബാധിക്കുന്ന പ്രധാന പ്രശ്നം. ഒപ്പം രൂപയുടെ ഇടിവും വിപണിയെ ബാധിക്കുന്നുണ്ട്.