സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8075 രൂപയും പവന് 64600 രൂപയുമായി. ഈമാസം 20 ന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. അന്ന് പവന് 64560 രൂപയായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.