സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64000 കടന്നു. സമീപ ദിവസങ്ങളില്‍ സ്വർണവിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപയും പിന്നിട്ടാണ് ഇന്ന് സ്വര്‍ണവിപണി കുതിക്കുന്നത്.സ്വര്‍ണം ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയര്‍ന്നു.
ഇപ്പോള്‍ വെറും മൂന്നു ദിവസം കൊണ്ട് 1160 രൂപയുടെ വർദ്ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കൂടി. ഗ്രാമിന് 55 രൂപ ഉയർന്ന് 6610 രൂപയായി. ഇന്നലെ ഈ വിഭാഗത്തില്‍ ഗ്രാമിന് 6555രൂപയായിരുന്നു വില. അതെസമയം വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.