സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,185 രൂപയും പവന് 65,480 രൂപയുമായി. സംസ്ഥാനത്ത് വെള്ളി വിലയിലും നേരിയ ഇറക്കം കണ്ടു. വെള്ളി ഗ്രാമിന് 109.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 879.20 രൂപയും, 10 ഗ്രാം വെള്ളിക്ക് 1,099 രൂപയുമാണ്. 100 ഗ്രാം വെള്ളിക്ക് 10,990 രൂപയാണ്. കിലോയ്ക്ക് 1,09,900 രൂപയാണ്. ഇന്നലെ വെള്ളി കിലോയ്ക്ക് 1,10,000 രൂപയായിരുന്നു.
ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണ്ണവിലയില്‍ 0.85% തിരുത്തല്‍ നേരിട്ടു. നിലവില്‍ സ്വര്‍ണ്ണം ഔണ്‍സിന് 25.78 ഡോളര്‍ താഴ്ന്ന് 3,015.34 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്.