സംസ്ഥാനത്തെ സർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന് 8,220 രൂപയും പവന് 65,760 രൂപയുമാണ് നിരക്ക്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്.
കേരളത്തിലെ വെള്ളി നിരക്കുകളിൽ ഇന്ന് വർധനയുണ്ട്. 1 ഗ്രാം വെള്ളിക്ക് 112.10 രൂപ, 8 ഗ്രാമിന് 896.80 രൂപ, 10 ഗ്രാമിന് 1,121 രൂപ, 100 ഗ്രാമിന് 11,210 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,12,100 രൂപ എന്നതാണ് നിലവാരം. ആഗോള വില ഇന്നലെ ചരിത്രത്തിൽ ആദ്യമായി ട്രോയ് ഔൺസിന് 3,000 ഡോളർ നിലവാരം മറികടന്നു. ഈ വർഷം അവസാനത്തോടെ സ്വർണ്ണ വില 3,500 ഡോളറിലെത്തുമെന്നാണ് പുതിയ പ്രവചനങ്ങൾ.