സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 8,210 രൂപയും പവന് 65,680 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 111.90 രൂപയാണ്. 8 ഗ്രാമിന് 895.20 രൂപ, 10 ഗ്രാമിന് 1,119 രൂപ, 100 ഗ്രാമിന് 11,190 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,12,900 രൂപ എന്നതാണ് നിരക്ക്.