സ്വർണ വില വീണ്ടും ഉയർന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം.
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 63,840 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം നൽകേണ്ടി വരും. ഇന്ന് ഒരു പവൻ സ്വർണത്തിന് പണിക്കൂലി ഉൾപ്പെടെ 69,096 നൽകേണ്ടി വരും. അതെസമയം 10 ശതമാനം പണിക്കൂലി വരുന്ന ആഭരണമാണെങ്കില്‍ വില 72,384 രൂപയായി കൂടും.