സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. ആഗോളതലത്തിലുള്ള വ്യതിയാനങ്ങൾക്കനുസരിച്ചതാണ് കേരളത്തിലും സ്വര്‍ണവിലയില്‍ വ്യതിയാനമുണ്ടാകുന്നത്.
സ്വര്‍ണത്തിന് നാല് ദിവസം കൊണ്ട് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും വര്‍ധിച്ചു. ഗ്രാമിന് 6050 രൂപയാണ് ഇന്നത്തെ വിപണിവില. എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണക്കുതിപ്പ്; പവന് 200 രൂപയുടെ വര്‍ധനവ്

Leave a comment
Leave a comment