കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്താൻ ശ്രമിച്ച 404 ഗ്രാം സ്വർണം പൊലീസ് പിടികൂടി.ഒരു യാത്രക്കാരനെയും കടത്ത് സ്വർണം സ്വീകരിക്കാനെത്തിയയാളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാവിലെ ജിദ്ദയിൽനിന്നെത്തിയ 6ഇ66 ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ താമരശേരി സ്വദേശി അബ്ദുൽ അസീസി (40) ൽ നിന്നാണ് സ്വർണം പിടികൂടിയത്.
വിമാനത്താവള ടെർമിനലിന് പുറത്തു കടന്ന യാത്രക്കാരനെ പൊലീസ് പിന്തുടർന്ന് പിടികൂടി. ആഭരണ രൂപത്തിൽ മൂന്ന് പാക്കറ്റുകളിലാക്കി ചെക്ക് ഇൻ ബാഗേജിൽ ഈന്തപ്പഴത്തിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.സ്വർണം ഏറ്റു വാങ്ങാൻ വിമാനത്താവളത്തി ലെത്തിയ താമരശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും പിടികു ടി. 35 ലക്ഷം രൂപ വിലവരുന്നതാ ണ് സ്വർണം.