കൊച്ചി: കലകൾക്കും കലാകാരന്മർക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോമായ “ആർ സ്റ്റുഡിയോ” യുടെ കേരളത്തിലെ ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ.സജി ചെറിയാൻ നിർവ്വഹിച്ചു. ആർ സ്റ്റുഡിയോ എന്നത് ഒരു വെബ് ബേയ്സ്ഡ് കസ്റ്റമെയ്സ്ഡ് പ്രൊഫയ്ൽ സെറ്റിംഗ് പ്ലാറ്റ്ഫോമാണ്. കലാകാരൻമാർക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് കൂടുതൽ അവസരങ്ങൾ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടതാണ്.
കലാപരമായി കഴിവുള്ള ഏതൊരു വ്യക്തിക്കും ഈ പ്ലാറ്റ്ഫോമില്‍ സൗജന്യമായി തങ്ങളുടെ പ്രൊഫൈൽ രജിസ്റ്റർ ചെയ്യാനാവും. പ്രായവും വിദ്യാഭ്യാസവുമല്ല, മറിച്ച് കഴിവിനും പാഷനുമാണ് ഇവിടെ പ്രാധാന്യം. R studio ഡിജിറ്റൽ ഫ്ലാറ്റ്ഫോമിന്റെ കേരളത്തിലെ ലോഞ്ചിംഗ് ഫങ്ഷനിൽ മന്ത്രി സജി ചെറിയാനൊപ്പം ആർ സ്റ്റുഡിയോ എം .ഡി രാഹുൽ എസ് കുമാർ, സംവിധായകൻ വിശ്വനാഥ്, തിരക്കഥാകൃത്ത് വി. സി അശോക്, അഡ്വ. ജെ അജയൻ, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി.
ഏതു പ്രായക്കാർക്കും കലാപരമായ തങ്ങളുടെ കഴിവുകളെപ്പറ്റി ഈ പ്ലാറ്റ്ഫോമില്‍ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഗീതം, നൃത്തം,അഭിനയം, വാദ്യോപകരണങ്ങൾ, കഥ തുടങ്ങിയ കലാപരമായ ഏതു മേഖല സ്വപ്നം കാണുന്നവർക്കും സാങ്കേതിക പ്രവർത്തകർക്കും ഇവിടെ രജിസ്റ്റർ ചെയ്യാം ! ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒരു ഡയറക്ടർക്കോ പ്രൊഡ്യൂസർക്കോ തങ്ങളുടെ പ്രൊജക്ടിലേക്ക് ആവശ്യമായ കലാകാരൻമാരെയും സാങ്കേതിക പ്രവർത്തകരെയും ഇവിടെ നിന്ന് സെലക്ട് ചെയ്യാൻ സാധിക്കും. ഇത് ഒരു പാൻ ഇൻഡ്യ ഡിജിറ്റൽ പ്ലാറ്റ്ഫോമായതു കൊണ്ട് തന്നെ ആവശ്യമെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരെ പോലും കണ്ടെത്തി തങ്ങളുടെ പ്രൊജക്ടിൽ ഉൾപ്പെടുത്താൻ രംഗത്തുള്ളവർക്ക് കഴിയും.
വ്യക്തികൾക്ക് പുറമെ ഗ്രൂപ്പുകൾ, നാടക സമിതികൾ മറ്റ് കലാ മേഖലക്കാർ എന്നിവർക്കൊക്കെയും ഈ പ്ലാറ്റ്ഫോമില്‍ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംഘാടകർക്ക് നേരിട്ട് കലാകാരന്മാരുമാരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇത്തരത്തിലൊരു പ്ലാറ്റ്ഫോം ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് എം ഡി രാഹുൽ S കുമാർ അറിയിച്ചു. കൊച്ചി ആസ്ഥാനമാക്കിയുള്ള ആർ സ്റ്റുഡിയോ നെക്സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിൻ്റെ പ്രമോട്ടേർസ്. Web: www.rstudionexus.com