ജനസംഖ്യയുടെ അടുത്ത തലമുറ 2025 ജനുവരി 1 മുതൽ ആരംഭിക്കും. ജനറേഷൻ ബീറ്റ അഥവാ ‘ജെന്‍ ബീറ്റ’ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പാണ് അടുത്ത വർഷം തൊട്ട് ആരംഭിക്കുന്നത്. 2025-നും 2039-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ഈ ഗ്രൂപ്പില്‍ ഉൾപ്പെടുത്തുന്നത്. നൂതന സാങ്കേതികവിദ്യകൾ ആക്സസ് ചെയ്യാൻ ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ടാകും
ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ജെന്‍ ബീറ്റ കുട്ടികള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തും. സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് ഇവർ നേതൃത്വം നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
2010നും 2024നും ഇടയിൽ ജനിച്ചവരാണ് ജനറേഷന് ആല്‍ഫ. ആൽഫ ജനറേഷന് മുമ്പ് ജനിച്ചവരാണ് ജനറേഷൻ ഇസഡും , (1995-2009), അതിന് മുമ്പ് ജനിച്ചവരാണ് ജനറേഷൻ വൈയും (1980-1994).