ബറേലി: ഗൂഗിൾ മാപ് നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്തിരുന്ന കാർ മറിഞ്ഞ് 3 പേർ മരിച്ചു. ഫരീദ്പൂരിലെ അപൂർണ്ണമായ പാലത്തിൽ നിന്ന് ടാക്സി മറിഞ്ഞാണ് മൂന്ന് ഉത്തർപ്രദേശ് സ്വദേശികൾ മരിച്ചത്. രാത്രി വളരെ വൈകിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ഖൽപൂർ കാർ പൂർത്തിയാകാത്ത പാലത്തിനടിയിൽ കണ്ട ഗ്രാമവാസികൾ പോലീസിൽ അറിയിച്ചു.
നാവിഗേഷൻ ആപ്പ് ഉപയോഗിച്ച് ഡാറ്റാഗഞ്ചിൽ നിന്ന് ഖൽപൂർ വഴി ഫരീദ്പൂരിലേക്കുള്ള യാത്രയിൽ രാംഗംഗ നദിക്ക് കുറുകെയുള്ള പാലം അപൂർണ്ണമായിരുന്നു. ഇതായിരുന്നു അപകടത്തിലേക്ക് വഴിവെച്ചത്. മാസങ്ങൾക്കു മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയിരുന്നു.
ബന്ധുക്കളായ നിതിൻ കുമാർ (30), അജിത് കുമാർ (35), അമിത് കുമാർ (30) എന്നിവരാണ് മരണപ്പെട്ടത്. തിരിച്ചറിഞ്ഞു. നിതിൻ, അജിത് എന്നിവർ ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സെക്യൂരിറ്റി കമ്പനിയിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നവരായിരുന്നു. അമിത് ഇവരുടെ അകന്ന ബന്ധുവായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കാരണക്കാർക്കെതിരെ ഉചിത നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.