തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി എത്തിയ ചിത്രം ഗോട്ടിന് രണ്ടാം ഭാഗം വരാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആരാധകര്‍ക്ക് ഈ വാര്‍ത്ത ഡബിള്‍ സന്തോഷമാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ എന്‍ഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുണ്ട്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ആദ്യസൂചനകള്‍ പുറത്തുവരുന്നത്.തമിഴകത്തിന്റെ തലയായ അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ.സിനിമയെ കുറിച്ച് നടന് അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകന് വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു.മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.