തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി കേരള സർക്കാർ. 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ലഭ്യമാകുക.
20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.