ഉപതെരഞ്ഞെടുപ്പും പാതിരാ റെയ്ഡും ട്രോളി വിവാദവും കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ ട്രോളി ബാഗുമായി പോസ്റ്റിട്ട് നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്.
പോസ്റ്റിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.