കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ മലയാള സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്ട്ടിന്. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരങ്ങളുടെ പേര് പുറത്തു വരുന്നത്.
ഓം പ്രകാശ് നടത്തിയ പാര്‍ട്ടിയില്‍ പ്രയാഗയും ശ്രീനാഥ് ഭാസിയും പങ്കെടുത്തെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കേസുമായി ബന്ധപ്പെട്ട് താങ്ങളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.