കൊച്ചി: പാതിവില തട്ടിപ്പുകേസിൽ ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാരായ സ്ത്രീകള്‍ രംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന് അടക്കമുള്ള ബിജെപി നേതാക്കളെ വിശ്വാസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. ശ്രീജ, ശ്രീകല, അശ്വതി എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
ബിജെപി നേതാക്കള്‍ പറ്റിച്ചതായും എ.എന്‍ രാധാകൃഷ്നന് അടക്കമുള്ളവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പരാതിക്കാരായ സ്ത്രീകള്‍ പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങി. ആകെയുണ്ടായിരുന്ന സ്വര്‍ണം പണയപ്പെടുത്തിയാണ് പണം നല്‍കിയത്. ഒടുവില്‍ സ്കൂട്ടറും ഇല്ലെന്നും പലിശ കയറി സ്വര്‍ണവും പോയെന്ന അവസ്ഥയിലാണെന്നും പരാതിക്കാര്‍ പറയുന്നു.