മലപ്പുറം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച വ്ളോഗര്‍
അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബാഗ്ലൂരില്‍ നിന്നാണ് മലപ്പുറം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും നഗ്ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.