പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരത്തെ പീഡനത്തിന് ഇരയാക്കിയ കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന് ഇടപെടുന്നു. പട്ടികജാതി കമ്മീഷന് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് പത്തനംതിട്ട കളക്ടറേറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും. അതിജീവിതയില്‍ നിന്നും കമ്മീഷന് വിവരങ്ങള്‍ ചോദിച്ചറിയും.
പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അറുപതിലേറെ പേര് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. കേസ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കമ്മീഷന് സമ്മര്‍പ്പിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും കമ്മീഷന് തേടും.