ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ നിയമിച്ചു. പ്രസിഡന്റ് അനുര ദിസനായകെയാണ് ഹരിണിയെ നിയമിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇന്നലെ ഹരിണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ അധ്യാപികയും ആക്റ്റിവിസ്റ്റുമാണ്.
പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയ്ക്ക് ആദ്യം അഭിനന്ദനം അറിയിച്ച് ഇന്ത്യ എത്തി. നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റിനെ നേരട്ടെത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ജായാണ് ഇന്ത്യയുടെ അഭിനന്ദനം അറിയിച്ചത്. മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലെത്തുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അനുര കുമാര.