സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഷിക മേളകളിലൊന്നായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും. 10 ദിവസം നീളുന്ന ഫെസ്റ്റിൽ ഏറ്റവും വലിയ മധുര നാരങ്ങാമേളയാണ് നടക്കുന്നത്. മധ്യപ്രവിശ്യയില്‍ റിയാദ് നഗരത്തില്‍ നിന്ന് 193 കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള ഉള്‍നാടന്‍ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്.
മേള സന്ദര്‍ശിക്കുന്നവരില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ചെറുകിടക്കാരും വന്‍കിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ സര്‍വിസസ് കമ്പനിയാണ് ഈ കാര്‍ഷികോത്സവത്തിന്റെ സംഘാടകര്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ 10 ദിവസത്തെ മേളയിലെത്തുക പതിവാണ്.