ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഇതോടെ 90 അംഗ നിയമസഭയില്‍ എഎപിക്ക് 89 സ്ഥാനാര്‍ത്ഥകളായി. അംബാല, ഷഹാബാദ്, കല്‍ക, മുലാന, ഗുഹ്ല, ഇല്ലേനബാദ്, ഫത്തേഹബാദ്,തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് പ്രേം ഗര്‍ഗ് ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളടങ്ങിയ ആറാം പട്ടികയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസും എഎപിയും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ
സംസ്ഥാനത്തെ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു എഎപിയുടെ തീരുമാനം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഭഗവന്ത് മന്, എഎപി ഹരിയാന യൂണിറ്റ് മേധാവി സുശില്‍ ഗുപ്ത, രാഘവ് ഛദ്ദ, സഞ്ജയ് സിങ് തുടങ്ങി 40 താരപ്രചാരകരെയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്.