ഹരിയാന: ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകൾ തൂത്തുവാരി ബിജെപി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അതെ വിജയം ബിജെപി നിലനിർത്തിയപ്പോൾ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.
അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കര്‍ണാല്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കൂടാതെ ഫരീദാബാദ്, പാനിപ്പത്ത്, ഹിസാര്‍, യമുനനഗര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ച ലീഡാണ് നേടിയത്.മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
2024 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, റോഹ്തക്, ജജ്ജാര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. എട്ട് സീറ്റുകളില്‍ ഏഴ് സീറ്റുകളാണ് ഇവിടെ പാര്‍ട്ടി നേടിയത്. എന്നാല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപെട്ടില്ല.