കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരമാര്‍ശ കേസില്‍ കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ പൊലീസ് റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിജെപി നേതാക്കള്‍കൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ എത്തിയത്.
ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെയാണ് പി സി ജോർജിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. അതേസമയം ഇതാദ്യമായല്ല സമാനരീതിയിലുള്ള സംഭവങ്ങൾ പി സി ജോർജിന് സംഭവിക്കുന്നത് .കൂടാതെ പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.