കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു.
എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ ഹാജരാക്കി, കോടതി റിമാൻഡ് ചെയ്തു.