ദുബൈ: യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു. പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം.
അല്‍ ഐന്‍- അബുദാബി റോഡ്, അബുദാബി – ദുബൈ ഹൈവേ, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ്, അല്‍ ഖാതിം, അര്‍ജാന്‍, അബുദാബിയിലെ അല്‍ തവീല എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്.