റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
മക്ക മേഖലയില്‍ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
അല്‍ ബഹ, കിഴക്കന്‍ മേഖല, നജ്റാന്, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കന്‍ അതിര്‍ത്തികള്‍, ഖസിം എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം.