അനീഷ എം എ: സബ് എഡിറ്റർ
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴ തമിഴ്നാട്ടില്‍ ഇന്നും ശക്തമാകും. കോയമ്പത്തൂര്‍, നീലഗിരിരി ഭാഗങ്ങളിലാണ് ഇന്ന് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴായിരത്തോളം പേരാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി എ നമശിവായം അറിയിച്ചു.
കോയമ്പത്തൂരിലും നീലഗിരിയിലും ഇന്ന് പരക്കെ മഴ ലഭിക്കും. കര്‍ണാടകയുടെ ഓള്‍ഡ് മൈസൂരു മേഖലകളിലും ബെംഗളൂരു-കോലാര്‍-ചിക്കബല്ലാപുര ജില്ലകളിലും ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. ആന്ധ്രാ തീരത്ത് പെയ്ത കനത്തമഴയില്‍ തിരുപ്പതി, നെല്ലൂര്‍, കടപ്പ, ചിറ്റൂര്‍ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.