അനീഷ എം എ: സബ് എഡിറ്റർ
കോട്ടയം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടും കോഴിക്കോടും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. മലയോര പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശബരിമലയില്‍ മഴയ്ക്ക് ശമനമുണ്ട്. പമ്പയില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്.