മസ്ക്കറ്റ്:ഒമാനില്‍ ശക്തമായ മഴക്കെടുതിയില്‍ രണ്ട് പേര് കൂടി മരിച്ചു.വാദിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹവും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍നിന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുട എണ്ണം 14ആയി വര്‍ധിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.വാദിയില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 മാസമായി വെന്റിലേറ്ററിലായിരുന്ന നവജാതശിശു മരിച്ചു
കഴിഞ്ഞ ദിവസം ശക്തമായ മഴയിലും തുടര്‍ന്ന് വാദിയിലും അകപ്പെട്ട് മലയാളി ഉള്‍പ്പടെ 12 പേര് മരിച്ചിരുന്നു.കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍ മരിച്ചത്.വാദി കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ വര്‍ക്ക്ഷോപ്പിന്റെ മതില് തകര്‍ന്നാണ് അപകടം ഉണ്ടായത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ കുട്ടികളും പ്രവാസിയും ഉള്‍പ്പെടുന്നു. ഒമാനില്‍ ബുധനാഴ്ച വരെ മഴ തുടരുമെന്നും ആളുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.