സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു.ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം ഉണ്ട്.
കേരള തീരത്ത് മീന്‍പിടിത്തത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പത്തനംതിട്ടയുടെ മലയോര മേഖലയില്‍ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. കാലവര്‍ഷം ഇന്ന് ആന്‍ഡമാന്‍ കടലിലേക്ക് എത്തിച്ചേര്‍ന്നേക്കും എന്നാണ് വിലയിരുത്തല്‍.
‘മത്ത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അതേസമയം, കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കണ്ട്രോള് റൂം തുറന്നു. മാറ്റിപ്പാര്‍പ്പിക്കേണ്ട അളുകളുടെ പട്ടിക തയ്യാറാക്കാനും ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തിയാല്‍ ആറു ഷട്ടറുകളും ഒരു മീറ്റര്‍ വരെ ഉയര്‍ത്താന്‍ കളക്ടര്‍ അനുമതി നല്കി.