ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 19 ലേക്ക് മാറ്റി. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന് ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
11 കേസുകൾ അതിജീവതയുടെ പരാതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തതായി എസ് ഐ ടി അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 33 കേസുകൾ അന്വേഷണ പരിധിയിലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു .