ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറുടെ അധികാരപരിധി ഹൈക്കോടതി നീട്ടി. സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കെതിരായ പരാതിയും നോഡൽ ഓഫീസർമാർ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പരാതികൾ ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നുമാണ് കോടതി ഉത്തരവ് . ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉണ്ടെങ്കിൽ അവർക്ക് നോഡൽ ഓഫീസറുമായി ബന്ധപ്പെടാൻ സാധിക്കും .
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ഇത് വരെ 50 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 4 കേസുകളിൽ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചതായി സർക്കാർ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിടുന്നതിനെതിരെ നിർമാതാവിന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ അപേക്ഷ നൽകി